camp
ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന കാഴ്ച സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ പത്രപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ നേത്രപരിശോധന ചികിത്സാ ക്യാമ്പ്

തൃശൂർ: ലോക കാഴ്ച ദിനത്തോട് അനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന കാഴ്ച സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ പത്രപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി നേത്രപരിശോധന ചികിത്സാ ക്യാമ്പ് നടത്തി. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്ര വിഭാഗത്തിലെ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പി.കെ. നേത്രദാസ്, ഡോ. സുമിത പ്രകാശ് (പ്രിസം പ്രൊജക്ട്), ഒപ്‌റ്റോമെട്രിസ്റ്റ് എം.പി. ഫെമി, സീനിയർ ഹൗസ് സർജൻമാരായ ഡോ. പി. അതുൽ ഗോപാൽ, ഡോ. പി.എസ്. കൃപ എന്നിവർ നേതൃത്വം നൽകി. സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു.