bjp-dharnna
ബി.ജെ പി കയ്പ്പമംഗലം പഞ്ചായത്ത് കമ്മിറ്റി കയ്പ്പമംഗലം വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണ എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി സർജു തൊയക്കാവ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: വ്യാജ പട്ടയം നിർമ്മിച്ചുവെന്ന് ആരോപണവിധേയനായ സി.പി.എം ലോക്കൽ സെക്രട്ടറിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ പി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി കയ്പ്പമംഗലം വില്ലേജ് ആഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി സർജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു. കൂട്ടുനിന്ന കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും വില്ലേജ് ഓഫീസറെയും പ്രതി ചേർക്കണമെന്ന് ധർണ്ണയിൽ നേതാക്കൾ ആവശ്യപെട്ടു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അശോകൻ പാണാട്ട് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്. അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. സതീശൻ തെക്കിനിയേടത്ത്, ജ്യോതി ബാസ് തേവർക്കാട്ടിൽ, രാജേഷ് കൊട്ടാരത്ത്, രാജേഷ് കോവിൽ, സുനിൽകുമാർ കോഴിപറമ്പിൽ, പ്രിൻസ് തലാശ്ശേരി, വത്സൻ മരത്തേഴത്ത് എന്നിവർ സംസാരിച്ചു.