കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ അഞ്ചങ്ങാടി യു.പി സ്കൂളിൽ ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവിന് അനുമോദനവും സ്റ്റേജ് നിർമ്മാണത്തിൻ്റെ ഫണ്ട് സമർപ്പണവും നടന്നു. പൊതു വിദ്യഭ്യാസ വകുപ്പ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സംസ്ക്യത കൗൺസിൽ നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായ വിദ്യാലയത്തിലെ റിട്ട. സംസ്കൃതം അദ്ധ്യാപിക കെ.കെ. വിജയമണിക്ക് അനുമോദനം അർപ്പിച്ചും വി.സി. ത്രേസ്യടീച്ചർ സ്മാരക സ്റ്റേജ് നിർമ്മാണത്തിൻ്റെ ഫണ്ട് സമർപ്പണവും നടന്നു. റിട്ട. ടീച്ചേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ഫോറം പ്രസിഡന്റ് ടി.എസ്. രാജേന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എം. സഈദ് ഉപഹാര സമർപ്പണം നടത്തി. പ്രധാനദ്ധ്യാപിക കെ.ആർ. ലത അനുമോദന പ്രഭാഷണവും റിട്ട. അദ്ധ്യാപിക വി.വി. ജസ്വിൻ്റ് സ്റ്റേജ് നിർമ്മാണ ഫണ്ട് കൈമാറ്റവും നടത്തി. വാർഡ് മെമ്പർ ഷൈബി ദിനകരൻ, സി.ബി. ജയലക്ഷ്മി ടീച്ചർ, എൻ.ആർ. രമേഷ് ബാബു, പി.ബി. മുഹമ്മദ് മാസ്റ്റർ, എം.പി. കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു. ഫോറം സെക്രട്ടറി ടി.കെ. അംബിക സ്വാഗതവും, ട്രഷറർ ഇ.കെ. റജുല നന്ദിയും പറഞ്ഞു.