sanathana-dharma-padasala
പാർത്ഥസാരഥി സനാതന ധർമ്മ പാഠ ശാല ഉദ്ഘാടന പരിപാടിയിൽ നിന്ന്

ചാവക്കാട്: കേരള ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂർ താലൂക്ക് പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രം ശാഖാ സമിതിയുടെ പാർത്ഥസാരഥി സനാതന ധർമ്മ പാഠശാല ഉദ്ഘാടനം ക്ഷേത്രം ഹാളിൽ നടന്നു. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. പാഠശാല സംസ്ഥാന കാര്യദർശി രവി ആണികുളങ്ങര, സഹ കാര്യദർശി ഡോ. നാരായണൻ ഭട്ടതിരിപ്പാട് എന്നിവർ ക്ലാസുകൾ നയിച്ചു.

പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് ബേബി കരിപ്പോട്ട് അദ്ധ്യക്ഷതയും സെക്രട്ടറി ശശി ആനകോട്ടിൽ സ്വാഗതവും പറഞ്ഞു. കേരള ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂർ താലൂക്ക് പ്രസിഡന്റ് അഡ്വ. പവിത്രൻ ഗുരുവായൂർ, കാരുണ്യം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മരക്കാത്ത് വിശ്വനാഥൻ, സനാതന ധർമ്മ പാഠശാല അദ്ധ്യാപിക ദിവ്യ വിനയൻ, രക്ഷാധികാരി ശിവരാമൻ പേരകം, ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.