തൃശൂർ: ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ റപ്പായേൽ മാലാഖയുടെ 183-ാം തിരുനാൾ ഇന്നുമുതൽ 25 വരെ ആഘോഷിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ഇന്നു രാവിലെ പത്തിനു ഒമ്പതാം ചൊവ്വാഴ്ച ആരണത്തിന്റെ ഭാഗമായുള്ള തിരുകർമങ്ങൾക്കും ധ്യാനത്തിനും ഫാ. ആന്റണി പറമ്പൻ സി.എം.ഐ കാർമികത്വം വഹിക്കും. വൈകിട്ട് നടക്കുന്ന തിരുകർമങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും മോൺ. തോമസ് കാക്കശേരി കാർമികത്വം വഹിക്കും. രാത്രി ഏഴിന് പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര എല്യുമിനേഷൻ സ്വിച്ച് ഓൺ കർമം നിർവഹിക്കും. 25ന് രാവിലെ ഏഴേമുക്കാലിനു പരേതർക്കായുള്ള റാസ കുർബാന. 27ന് വൈകിട്ട് അഞ്ചിന് ഫാ. ടിജോ മുള്ളക്കര അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം പള്ളിമുറ്റത്ത് നൃത്തവിദ്യാർത്ഥികളുടെ അരങ്ങേറ്റം. ഫൊറോന വികാരി ഫാ. ജോസ് കോനിക്കര, ട്രസ്റ്റിമാരായ ആന്റണി എലവുത്തിങ്കൽ, തോമസ് മേച്ചേരി, ആന്റണി എരിഞ്ഞേരി, ലിറ്റോ ഡേവിസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.