pravesanolasavam
പെരിഞ്ഞനം പഞ്ചായത്തിലെ സുകന്യ മാതൃക അംഗൻവാടിയിലെ പ്രവേശനോത്സവം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കയ്പ്പമംഗലം: നിരവധിയാളുകളുടെ കൂട്ടായ്മയിലൂടെ നിർമ്മിച്ച പെരിഞ്ഞനം പഞ്ചായത്ത് 14 ാം വാർഡിലെ സുകന്യ മാതൃക അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. 10 സെന്റ് അംഗൻവാടിക്കായി വിട്ടുകൊടുത്താണ് പെരിഞ്ഞനം സ്വദേശി രവികുമാർ ചക്കംചാത്ത് സഹായം നൽകിയത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. ചിത്രകാരനായ രാജീവ് അംഗൻവാടിയുടെ ചുമരുകളിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. കാര്യേഴത്ത് പ്രഭാകരൻ പഠനമുറിയിലേക്ക് എ.സിയും, കർഷകസംഘം വി.കെ. സദാനന്ദൻ, ശ്രീജിത്ത് എന്നിവർ റേഡിയോയും ഫാനും, രവികുമാർ ചക്കൻചാത്ത് ടി.വിയും കിഴക്കേടത്ത് രഞ്ജിത്ത് ഒരു ലക്ഷം രൂപയുടെ കളി ഉപകരണങ്ങളും നൽകി. ഇതിനിടയിൽ നാലാം ക്ലാസുകാരനായ അലൻ, അച്ഛൻ മണത്തല സന്ദീപുമായി ഒരു അക്വേറിയവും കുറച്ച് അലങ്കാര മത്സ്യങ്ങളുമായി പ്രവേശനോത്സവത്തിനെത്തിയത് വേറിട്ട കാഴ്ചയായി.

പ്രവേശനോത്സവം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കർ എം.സി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. ഗിരിജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. നടരാജൻ തുടങ്ങിയവർ സംസാരിച്ചു.