kda-naveekaranam
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ ഉദ്ഘാടനം ചെയ്യുന്നു

മറ്റത്തൂർ: സർക്കാർ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ആധുനികവത്കരണം അത്യാവശ്യമാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ. മറ്റത്തൂർ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ സ്ഥാപിച്ച എംപോസ് മെഷീന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിലേക്ക് നൽകാനുള്ള നികുതികളും ഫീസുകളും എ.ടി.എം കാർഡ് ഉപയോഗിച്ച് സ്വൈപ്പിംഗ് മെഷീനിലൂടെ അടക്കുന്നതിന് പൊതു ജനങ്ങൾക്ക് അടക്കുന്നതിന് വഴിയൊരുങ്ങി. കൂടാതെ ഗൂഗിൾ പേ, ഭീം, പേ.ടി.എം., മൊബിക്വിക്ക്, ഫോൺ പേ, പേസാപ്പ് തുടങ്ങിയ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് നേരിട്ട് അക്കൗണ്ടിലേക്ക് തുക കൈമാറാനും കഴിയുന്ന വിധത്തിലാണ് എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ച് മൊബൈൽ പോയിന്റ് ഓഫ് സെയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ വർഷം മുതൽ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന കളക്‌ഷൻ ക്യാമ്പുകളിലും നികുതി ഒടുക്കുന്നതിന് സ്വൈപ്പിംഗ് സംവിധാനം ലഭ്യമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രസിഡന്റ് പി.സി. സുബ്രൻ അദ്ധ്യക്ഷനായി. പി.എസ്. പ്രശാന്ത്, പി.എൻ. വിനോദ് കുമാർ, കെ.എസ്. സുനിൽ കുമാർ, രാജേഷ് കൃഷ്ണമൂർത്തി, ടി.ജി.സജി, കെ.പി.അനൂപ്, ബീന നന്ദകുമാർ, മനോജ് മുകുന്ദൻ എന്നിവർ സംസാരിച്ചു.