കൊടുങ്ങല്ലൂർ: ഡിസം. 7,8 തിയ്യതികളിൽ കൊടുങ്ങല്ലൂരിൽ നടക്കുന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലിയുടെ അദ്ധ്യക്ഷതയിൽ അമ്പാടി വേണു, കെ.ആർ. ജൈത്രൻ, നൗഷാദ് കൈതവളപ്പിൽ, ടി.കെ. രമേഷ് ബാബു, ജില്ലാ സെക്രട്ടറി വി.കല, കെ.കെ. വത്സലകുമാരി, ടി.കെ. രാജു, കെ.ബി. മഹേശ്വരി, കെ.പി. രാജൻ, കെ.എസ്. കൈസാബ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി പി.കെ. ചന്ദ്രശേഖരൻ (ചെയർമാൻ), കെ.കെ. വത്സലകുമാരി (ജനറൽ കൺവീനർ), കെ.ആർ. നൂജൻ (ട്രഷറർ) എന്നിവരടങ്ങിയ സമിതിയെ തിരഞ്ഞെടുത്തു.
കെ.എസ്.ടി.എ നേതാക്കളായ ടി.വി. മദനമോഹനൻ, ജെയിംസ് പോൾ, വി.എം. കരീം, ഉണ്ണിക്കൃഷ്ണൻ, സി.എ. നസീർ, പി.ഐ. യൂസഫ് എന്നിവർ പങ്കെടുത്തു.