മാള: അറിവിന്റെയും ആത്മജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ് ഗുരുദേവ ക്ഷേത്രങ്ങളെന്ന് ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മ സ്വരൂപാനന്ദ പറഞ്ഞു. പുത്തൻചിറ കോവിലകത്തുകുന്ന് ശാഖയിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്കായുള്ള നിധി സമാഹരണത്തോടനുബന്ധിച്ച് യോഗത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു. കുടുംബ സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.ഡി സന്തോഷ് ചെറാക്കുളം ഉദ്‌ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മാനാത്ത് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ സി.കെ യുധി മാസ്റ്റർ മുഖ്യാതിഥിയായി. എ.പി രാമചന്ദ്രൻ, പി.കെ രാധാകൃഷ്ണൻ, ബെന്നി പണിക്കർ, ബിജു മുരളീധരൻ, എ.പി മോഹനൻ, മധു കുമ്പളത്ത് എന്നിവർ സംസാരിച്ചു.