guruvayur

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നെയ് പായസത്തിൽ ഈച്ച വീണതിനെ തുടർന്ന് പായസവിതരണം മുടങ്ങിയ സംഭവത്തിൽ കീഴ്ശാന്തിമാരിൽ നിന്നു വിശദീകരണം തേടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കീഴ്ശാന്തിമാരാണ് നിവേദ്യമായ നെയ് പായസം തയ്യാറാക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെ വിതരണം ചെയ്യേണ്ടിയിരുന്ന നൂറോളം ലിറ്റർ പായസമാണ് ഈച്ച വീണതിനെ തുടർന്ന് കളയേണ്ടി വന്നത്. രാവിലെ അഞ്ച് മുതലാണ് ക്ഷേത്രത്തിൽ നെയ് പായസം വിതരണം ചെയ്യുക.