പുതുക്കാട്: വൃഷ്ടി പ്രദേശത്ത് മഴ ശമിച്ചതോടെ ചിമ്മിനി ഡാമിന്റെ ഷട്ടുകൾ വീണ്ടും താഴ്ത്തി. ഇന്നലെ നാലു ഷട്ടറുകളും 2.5 സെ.മീറ്ററാക്കിയാണ് കുറച്ചത്. 76.40 മിറ്റർ ജലം സംഭരിക്കാവുന്ന ഡാമിൽ ഇന്നലെ ജലനിരപ്പ് 75.75 മീറ്ററാണ്. ഷട്ടറുകൾ താഴ്ത്തിയതോടെ 0.83 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം മാത്രമാണ് പ്രതിദിനം ഷട്ടറുകൾ വഴി കുറുമാലി പുഴയിലേക്ക് ഒഴുക്കിവിടുന്നത്.