കൊടുങ്ങല്ലൂർ ; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് സംവരണ പ്രാതിനിധ്യം നടപ്പിൽ വരുത്തണമെന്നാവശ്യപ്പെട്ട് നവംബർ ഒന്നിന് കെ.പി.എം.എസ് സംഘടിപ്പിച്ചിട്ടുള്ള താലൂക്ക് ഓഫീസ് ധർണ്ണ വിജയിപ്പിക്കുവാൻ താലൂക്ക് പ്രവർത്തക യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ശരവണൻ പാറാശേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയകുമാർ, സുകുമാരൻ കണിശ്ശപ്പിള്ളി, അജിതാ സതീശൻ, രാജീവ് ഇളംതുരുത്തി, സുസ്മിത് ബോസ്, ആനന്ദൻ പള്ളിയിൽ, അശോകൻ കളത്തിത്തറ, അജയകുമാർ, കുമാരൻ ഇളംതുരുത്തി എന്നിവർ സംസാരിച്ചു...