തൃശൂർ ; റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തിൽ ഹൈസ്‌കൂൾ, വി.എച്ച്.എസ്.സി വിഭാഗങ്ങളിൽ കൊടുങ്ങല്ലൂർ ഉപജില്ല മുന്നിൽ. 155 മത്സരങ്ങളിൽ നൂറെണ്ണം പൂർത്തിയായപ്പോൾ 715 പോയിന്റ് നേടിയാണ് കൊടുങ്ങല്ലൂർ മുന്നിലെത്തിയത്. 682 പോയിന്റ് നേടിയ ഇരിങ്ങാലക്കുടയാണ് രണ്ടാം സ്ഥാനത്ത്. 672 പോയിന്റ് നേടി തൃശൂർ ഈസ്റ്റ് മൂന്നാം സ്ഥാനത്തും 650 പോയിന്റോടെ വെസ്റ്റ് ഉപജില്ല നാലാം സ്ഥാനത്തുമുണ്ട്. സയൻസ് വിഭാഗത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയാണ് മുന്നിൽ. സോഷ്യൽ സയൻസ് വിഭാഗത്തിൽ ഇരിങ്ങാലക്കുടയും പ്രവൃത്തി പരിചയത്തിൽ കൊടുങ്ങല്ലൂരും മുന്നിട്ട് നിൽക്കുമ്പോൾ ഐ.ടി വിഭാഗത്തിൽ തൃശൂർ ഈസ്റ്റാണ് മുന്നിൽ. മത്സരങ്ങൾ ഇന്ന് സമാപിക്കും...