accident
കെഎസ്ആർടിസി ബസ് 1

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് റോഡ് മടേക്കടവിൽ കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിടിച്ചു നിരവധി പേർക്ക് പരിക്കേറ്റു. തളിക്കുളം കാട്ടാട്ടിൽ ശ്രീജ(44), വലപ്പാട് കാരെപറമ്പിൽ റീന(46), ഏങ്ങണ്ടിയൂർ ആറുകെട്ടി റിനി(42), തളിക്കുളം പടത്തിപ്പറമ്പിൽ ബിന്ദു(48) എന്നിവർക്കാണ് പരിക്ക് പറ്റിയത്. നാട്ടുകാരും തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും മൂന്നാം കല്ല് ബ്ലാങ്ങാട് വഴി ഗുരുവായൂരിലേക്ക് വരികയായിരുന്ന ബസുകളാണ് അപകടത്തിൽ പെട്ടത്. മടേക്കടവിലെ പാലത്തിനടുത്തെ വളവിൽ വച്ച് ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തൊട്ടു പിറകിൽ വന്ന ബസ് ബ്രെക്കിട്ട ബസിനു പിറകിൽ ഇടിക്കുകയായിരുന്നു.