എരുമപ്പെട്ടി: കുന്നംകുളം ഉപജില്ലാ കായിക മേള 5, 6, 7 തീയതികളിൽ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഹാമർ, ജാവലിൻ, ഹാർഡിൽ, ജമ്പ് വിഭാഗങ്ങൾ നവംബർ ഒന്നിന് ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻകുട്ടി അദ്ധ്യക്ഷനായി. എരുമപ്പെട്ടി എസ്.ഐ: കെ.ജി. ജയപ്രദീപ് മുഖ്യാതിഥിയായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, പി.ടി.എ പ്രസിഡന്റ് ബാബു ജോർജ്, എസ്.എം.സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, എ.ഇ.ഒ ഇൻ ചാർജ് സുധീർ ഹെഡ് മാസ്റ്റർ എ.എ. അബ്ദുൾ മജീദ്, പ്രിൻസിപ്പൽ സി.എം. പൊന്നമ്മ, സ്‌പോർട്സ് ആൻഡ് ഗെയിംസ് ഉപജില്ലാ സെക്രട്ടറി സിജു പി. ജോൺ തുടങ്ങിയവർ പങ്കെടുത്തു.