ambulance
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സർവ്വീസ് ആരംഭിച്ച 108 ആംബുലൻസിന്‌റെ ഫ്ലാഗ് ഓഫ് ബി.ഡി.ദേവസി എം.എൽ.എ നിർവ്വഹിക്കുന്നു

ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ 108 ആംബുലൻസ് സർവീസ് ആരംഭിച്ചു. ബി.ഡി. ദേവസി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ചടങ്ങിൽ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗീത സാബു, ബിജി സദാനന്ദൻ, ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ, കൗൺസിലർ വി.ജെ. ജോജി എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാലക്കുടി ആശുപത്രിക്ക് ആംബുലൻസ് നൽകിയത്.

ആംബുലൻസ് സൗകര്യം ലഭ്യമാക്കാൻ

നമ്പർ 108ലേക്ക് വിളിക്കണം, കോളുകൾ തിരുവനന്തപുരത്തെ ഓഫീസിൽ രേഖപ്പെടുത്തും. തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള നിർദ്ദേശപ്രകാരം ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഏറ്റവും അടുത്തുള്ള കേന്ദ്രത്തിൽ നിന്നും ആംബുലൻസ് അയക്കും. ഏതു സ്ഥലത്തേക്കും 15 മിനിറ്റിനുള്ളിൽ വാഹനം പുറപ്പെടും വിധം സമയക്രമീകരണം. ആംബുലൻസിന്റെ സേവനം തികച്ചും സൗജന്യം.