കൊടുങ്ങല്ലൂർ: നഗരസഭ കേരളോത്സവം നവം. 9 മുതൽ 15 വരെ നടക്കും. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ 7ന് നാരായണമംഗലം കോഴിക്കുളങ്ങരയിൽ നിന്ന് ആരംഭിക്കുന്ന മാരത്തോണോടെയാണ് വിവിധ വേദികളിലായി നടക്കുന്ന കേരളോത്സവം ആരംഭിക്കുക. 9,10 തിയതികളിൽ കായിക മത്സരങ്ങൾ നടക്കും. കലാ-സാഹിത്യ മത്സരങ്ങൾ നഗരസഭാ ടൗൺ ഹാളിലും ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഫുട്ബാൾ മത്സരം ചേരമാൻ ഗ്രൗണ്ടിലും വോളിബാൾ മുസ്‌രിസ് അറൈവൽ സെന്ററിലും അത്‌ലറ്റിക്സ്, ക്രിക്കറ്റ് എന്നിവ ടെക്നിക്കൽ ഹൈസ്കൂളിലും ഷട്ടിൽ ഉടുവത്ത് കടവിലും വടംവലി കോട്ടപ്പുറം മാർക്കറ്റിലും നടത്തും. സമ്മാനദാനം അഡ്വ.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കും. മത്സരാർത്ഥികൾ നവം. 5ന് 4 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണം.