പാവറട്ടി : എളവള്ളി പഞ്ചായത്തിൽ കണിയാംതുരുത്ത് കോൾ പാടശേഖരത്തിൽ 90 ഏക്കർ നെൽക്കൃഷിക്കായി ഒരുക്കിയ ഞാറ്റടി കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി നശിച്ചു. പത്ത് ദിവസം പ്രായമായ ഞാറ്റടിയാണ് നശിച്ചത്. മുരളി പെരുനെല്ലി എം.എൽ.എ കൃഷി നശിച്ച പടവ് സന്ദർശിച്ച് കർഷകരെ ആശ്വസിപ്പിച്ചു. കർഷകർക്ക് പുതിയ വിത്തും കൃഷി നാശത്തിന് നഷ്ടപരിഹാരവും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞു.
കർഷക സംഘം നേതാക്കളായ ടി.എൻ. ലെനിൻ, ശ്രീകുമാർ വാക, എളവള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ. മോഹനൻ, കെ.എം. പരമേശ്വരൻ, പടവ് കമ്മിറ്റി ഭാരവാഹികളായ കരുമത്തിൽ ബാബു, ശിവദാസൻ, ആലിക്കൽ മോഹനൻ, വടാശ്ശേരി പ്രേമൻ, എളവള്ളി കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് കുമാർ എന്നിവരും പടവ് സന്ദർശിച്ചു.