kannukali-

തൃശൂർ : നഗരത്തിൽ ഭീതി പരത്തി കന്നുകാലികളുടെ പരാക്രമം. ഇന്നലെ രാത്രി പത്തോടെയാണ് പോസ്റ്റ് ഓഫീസ് റോഡിൽ പരസ്പരം കുത്തുകൂടി കന്നുകാലികൾ പരിഭ്രാന്തി സൃഷ്ടിച്ചത്. പത്തോളം വരുന്ന കന്നുകാലി കൂട്ടമാണ് ഏകദേശം പത്ത് മിനിറ്റോളം കുത്തുകൂടിയത്. നിരവധി തവണ കാളകളെ കുത്തി മറിച്ചിട്ടു. ഇതിനിടയിൽപെട്ട ഒരു ചുമട്ടു തൊഴിലാളി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. അവസാനം ആളുകൾ വെള്ളമൊഴിച്ചും ശബ്ദമെടുത്തുമാണ് ഇവയെ ഓടിച്ചത്...