പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തണലേകിയവർക്ക് തണൽ ആകാം എന്ന പരിപാടിയുടെ ഭാഗമായി വയോജനങ്ങളെ ആദരിക്കുകയും ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ വയോജനങ്ങളെ ആദരിച്ചു. എം. നിഷ പദ്ധതി വിശദീകരിച്ചു. റഷീദ് കാറളം മുഖ്യ പ്രഭാഷണം നടത്തി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ഇ.എ. ഓമന, ആശ ഉണ്ണിക്കൃഷ്ണൻ, വി.കെ. ലതിക, അമ്പിളി സോമൻ, അഡ്വ. എം.എൻ. ജയൻ, ശ്രീനി വർഗീസ് എന്നിവർ സംസാരിച്ചു.