strong-waves
ശക്തിയായ തിരമാലകൾ അടിച്ചു വീടുകൾക്ക് ചുറ്റും വെള്ളം കയറുന്നു

ചാവക്കാട്: രണ്ട് ദിവസമായി കടപ്പുറം മുനയ്ക്കക്കടവ്, മൂസ റോഡ്, വെളിച്ചെണ്ണപ്പടി ഭാഗത്തു ശക്തിയായ തിരമാലകൾ അടിച്ചു വീടുകൾക്ക് ചുറ്റും വെള്ളം കേറി. അഹമ്മദ് ഗുരുക്കൾ റോഡിലേക്കും, പഞ്ചായത്തിന്റെ ലേഡീസ് റോഡ് ഭാഗത്തും വെള്ളക്കെട്ടു അനുഭവപ്പെട്ടു. ശനിയാഴ്ച നടക്കേണ്ട വല്ലങ്കി ബുഷറയുടെ മകളുടെ കല്യാണത്തിന് വേണ്ടി നിർമിച്ച പന്തലിന്റെ ഒരു ഭാഗം കടലെടുത്തു.
പഴയൂർ ഹമീദ്, ആനാംകടവിൽ ബീവാത്തുമോൾ എന്നിവരുടെ വീടിനകത്തേക്കും വെള്ളം കയറി. വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഈ ഭാഗങ്ങളിൽ ജിയോ ബാഗുകൾ മണൽ നിറച്ചു നിരത്തിയിട്ടുണ്ടെങ്കിലും പലയിടത്തും ബാഗുകൾ ഇടാത്തതുകാരണമാണ് വീടിന്റ അകത്തേക്ക് വെള്ളം കയറാൻ കാരണം.

ചില ഭാഗത്തു ജിയോ ബാഗ് നിരത്തിയതിന്റെ മുകളിൽ കൂടിയും വെള്ളം അടിച്ചു കയറുന്നുണ്ട്. ജിയോ ബാഗ് ഒഴിവാക്കിയ സ്ഥലത്ത് ജിയോ ബാഗ് നിരത്തിയില്ലെങ്കിൽ ഇവിടെയുള്ള വീടുകൾ തകർന്ന് പോകാൻ സാ്ധ്യതയുണ്ട്. എത്രയും പെട്ടെന്ന് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.