കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരിൽ നിന്ന് കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലേക്ക് ലഭിച്ച 108 ആംബുലൻസിന്റെ ആദ്യ ഓട്ടം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ഫ്ളാഗ് ഒഫ് ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ്, ജനപ്രതിനിധികളായ തങ്കമണി സുബ്രഹ്മണ്യൻ, ബിന്ദു പ്രദീപ് എന്നിവർ പ്രസംഗിച്ചു.

രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് 108 ലേക്ക് വിളിച്ചാൽ വാഹനം ലഭ്യമാകും. ഡ്രൈവറെ കൂടാതെ പരിശീലനം ലഭിച്ച ഒരു നഴ്സ് ഉണ്ടാകും. ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ശീതീകരിച്ച വാഹനത്തിൽ ഉണ്ടാകും. രോഗിയെ സ്ട്രെച്ചറിൽ കിടത്തി ഒരാൾക്ക് തന്നെ വാഹനത്തിലേയ്ക്ക് കയറ്റുവാനും ഇറക്കുവാനും കഴിയുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.