ചാലക്കുടി: സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിലൂടെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ തകർക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ചാലക്കുടി താലൂക്ക് ആസ്ഥാനമായി രൂപീകരിച്ച സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ബി.ഡി. ദേവസി എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, സഹകരണ സംഘം അസി. രജിസ്ട്രാർ കെ.ഒ. ഡേവിസ്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി. പ്രഫൂൺ, പ്രസിഡന്റ് പി.കെ. സുബ്രഹ്മണ്യൻ, ജോമോൻ ജേക്കബ്ബ് എന്നിവർ സംസാരിച്ചു.