ചാലക്കുടി: പൊലീസ് സ്റ്റേഷനു മുന്നിലെ മരത്തിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച പട്ടാമ്പി ചാത്തന്നൂർ കൊള്ളിവറവ് വീട്ടിൽ ജയകുമാർ(50) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചെ ഒന്നിനാണ് ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞുവന്നത്. പിന്നീട് പുറത്തിറങ്ങി നെല്ലിമരത്തിൽ കയറി തൂങ്ങുകയുമായിരുന്നു.ഫയർഫോഴ്സ് ഉടൻ എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. ലഹരിക്ക് അടിമമായ ഇയാൾ പകൽ സമയത്ത് മാർക്കറ്റ് പരിസരത്തു ചുറ്റിനടന്ന് പലരെയും കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നത്രെ.