ചേർപ്പ്: കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചേർപ്പിൽ സ്വാഗതസംഘം ഓഫീസ് തുറന്നു. മുരളി പെരുനെല്ലി എം.എൽ.എ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.ആർ. വർഗ്ഗീസ് അദ്ധ്യക്ഷനായി. കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവീസ്, പി.കെ. ഷാജൻ, എ.എസ്. കുട്ടി, കെ.കെ. ശ്രീനിവാസൻ, കെ.എസ്. മോഹൻദാസ് എന്നിവർ സംസാരിച്ചു. ഒക്ടോബർ 30നകം ചേർപ്പ് ഏരിയയിലെ മുഴുവൻ ലോക്കലുകളിലും സംഘാടക സമിതികൾ രൂപീകരിക്കും. നവംബർ 15ന് യൂണിറ്റുകളിൽ പതാകദിനം ആചരിക്കും. 17ന് വെങ്ങിണിശ്ശേരിയിൽ ചരിത്ര സെമിനാറും 22ന് ചേർപ്പിൽ സാംസ്‌കാരിക സെമിനാറും നടക്കും. തുടർന്ന് വിവിധ മേഖലകളിൽ കലാ കായിക പരിപാടികൾ സംഘടിപ്പിക്കും. നവംബർ 25, 26 തിയ്യതികളിൽ പ്രതിനിധി സമ്മേളനവും 27ന് പ്രകടനവും പൊതുസമ്മേളനവും ചേർപ്പിൽ നടക്കും.