ചെറുതുരുത്തി: പൂമുള്ളി ആയുർവേദ മെഡിക്കൽ കോളേജിൽ ദേശീയ ആയുർവേദ ദിനാചരണം നടത്തി. കേരളീയ ആയുർവേദ സമാജം ഗണപതി ക്ഷേത്രത്തിൽ ധന്വന്തരി ഹോമത്തോടെയായിരുന്നു തുടക്കം. തുടർന്ന് വിദ്യാർത്ഥികളും, ഡോക്ടർമാരും, ജീവനക്കാരും അടങ്ങുന്ന ആയുർവേദ ദിനാഘോഷ സന്ദേശ കാൽനട പ്രചരണ ജാഥയും ലഘുലേഖ വിതരണവും നടന്നു. ഡോ. ജിജി മാത്യൂ, ഡോ. ഫിൽജിൻ ജോർജ്ജ് എന്നിവർ ഫ്‌ളാഗ് ഓഫ് ചെയ്തു. കോളേജ് സെക്രട്ടറി എം. മുരളീധരൻ, ഡയറക്ടർ സന്ധ്യ മണ്ണത്ത് എന്നിവർ നേതൃത്വം നൽകി. ഡോ. ടി. ശ്രീകുമാർ 'ദീർഘായുസ്സിന് ആയുർവേദം' എന്ന വിഷയത്തെ ആസ്പദമാക്കി പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ് നടത്തി.