തൃശൂർ: സാമ്പത്തിക പ്രതിസന്ധി ജനജീവിതത്തെ തകർച്ചയിലാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ പറഞ്ഞു. 2019 നവംബർ 8,9,10 തിയതികളിൽ ഗുരുവായൂരിൽ നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 'ഇന്ത്യൻ സമ്പദ്ഘടനയും വ്യാപാര വ്യവസായ മേഖലയുടെ തകർച്ചയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി അദ്ധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ, സമിതി ജില്ലാ ഭാരവാഹികളായ മിൽട്ടൺ ജെ. തലക്കോട്ടൂർ, അഡ്വ. കെ.ആർ. അജിത്ബാബു, എം.എം. ഷൗക്കത്തലി, എം.എൻ മുരളി, ഡേവിഡ് കാട്ടുങ്ങൽ, സേവ്യർ ചിറയത്ത് തുടങ്ങിയവർ സംസാരിച്ചു. സമിതിയുടെ നേതൃത്വത്തിൽ മാർ തിമോത്തിയോസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കായി നൽകുന്ന കമ്പ്യൂട്ടർ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയ് പ്ലാശ്ശേരി സമ്മാനിച്ചു.