pippe
പദ്ധതിക്കായി ഇറക്കിയ ലക്ഷങ്ങളുടെ പൈപ്പുകൾ ബ്രാലം ജംഗ്ഷനിൽ സ്വകാര്യ വ്യക്തയുടെ പറമ്പിൽ കിടക്കുന്നു

കോണത്തുകുന്ന് : വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ വള്ളിവട്ടം മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന 14, 15, 16 വാർഡുകളിലേക്ക് ജലനിധി പദ്ധതി നടപ്പിലാക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള 36 ലക്ഷം രൂപയുടെ പദ്ധതി അവതാളത്തിൽ. പദ്ധതിക്കായി ഇറക്കിയ ലക്ഷങ്ങളുടെ പൈപ്പുകൾ ബ്രാലം ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഴയും, വെയിലും കൊണ്ട് നശിക്കുന്നു. കോണത്തുകുന്ന് - പൂവത്തുംകടവ് റോഡ് കുഴിച്ചു പൈപ്പിടാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇനി റീ ടാറിംഗ് നടത്തിയ റോഡ് പൊളിച്ച് വേണം പൈപ്പിടാൻ. ഇത് പഞ്ചായത്തിന് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുകയും, റോഡ് വീണ്ടും സഞ്ചാരയോഗ്യമല്ലാതാകുന്ന അവസ്ഥയും സൃഷ്ടിക്കും. അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണം. ടി.എൻ പ്രതാപൻ എം.എൽ.എ ആയിരുന്ന കാലത്താണ് പദ്ധതി കൊണ്ടുവന്നത്. ജലനിധിയുടെ ഭാഗമായിട്ടുള്ള പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ നാട്ടുകാർ സ്ഥലം എം.എൽ.എ വി.ആർ സുനിൽ കുമാറിനോടും, പഞ്ചായത്ത് അധികാരികളോടും പറഞ്ഞിട്ടും നടപടിയുണ്ടായില്ല എന്ന് നാട്ടുകാർ പറഞ്ഞു...