കൊടുങ്ങല്ലൂർ: ഇന്ത്യയിൽ നിലനിൽക്കുന്നത് ആക്രമണോത്സുക ദേശീയതയിൽ ഊന്നിയ ഫാസിസത്തിന്റെ ഭീകര രൂപമാണെന്ന് മനുഷ്യാവകാശ പ്രവർത്തക കവിതാ കൃഷ്ണൻ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ രൂപം ധരിച്ച ഏകാധിപത്യത്തിന്റെ രാഷ്ട്രീയ രൂപമാണ് മോദി ഭരണത്തിൽ നിലനിൽക്കുന്നത്. എം.എൻ വിജയൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വിജയൻമാഷ് അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു കവിത. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി, ആർ.എസ്.എസ് എന്നീ കക്ഷികൾക്ക് അധികാരത്തിൽ എത്താൻ ഉടനെ കഴിയില്ലെങ്കിലും സ്ത്രീ-പുരുഷ സമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യധാരാ പാർട്ടികൾ എടുക്കുന്ന നിലപാടുകൾ ഫാസിസത്തിന്റെ വളർച്ചയ്ക്ക് സഹായകമായേക്കാമെന്നും അവർ തുടർന്ന് പറഞ്ഞു. ഇഖ്ബാൽ മതിലകം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. എം.വി. ബിജുലാൽ, പി.എൻ ഗോപീകൃഷ്ണൻ, കെ.എം വേണുഗോപാൽ എന്നിവർ സംസാരിച്ചു..