കയ്പ്പമംഗലം: മമ്മസ്രായില്ലത്ത് ചാമക്കാലയിൽ മൊയ്തു ഹാജി മെമ്മോറിയൽ എൻഡോവ്‌മെന്റ് അവാർഡ് വിതരണം കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷെറീന ഹംസ, സിനിമ സീരിയൽ നടൻ ഷൈജൻ ശ്രീവത്സം, സ്‌കൂൾ പ്രിൻസിപ്പൽ ആന്റോ പോൾ, പി.ടി.എ പ്രസിഡന്റ് പി.കെ ഹംസ തുടങ്ങിയവർ സംസാരിച്ചു. പി.എം അബ്ദുഹാജി, ഹസ്സനലി ഹാജി, വാസു കൊച്ചിക്കാട്ട്, കുഞ്ഞുമൊയ്തീൻ പറൂപ്പനക്കൽ എന്നിവരെ ആദരിച്ചു...