kithiran-
കേരളകൗമുദി റിപ്പോർട്ട്

തൃശൂർ: വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതെ കിടക്കുന്ന പാലക്കാട് ദേശീയപാത ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യാ ഹരിദാസ് എന്നിവർ പട്ടിക്കാട് സെന്ററിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സത്യഗ്രഹം നടത്തും. സംസ്ഥാന സർക്കാർ ഇതേവരെ സ്ഥലത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുത്തില്ലെന്നും കേന്ദ്രം സംസ്ഥാന താത്പര്യത്തെ അവഗണിക്കുകയും ചെയ്തുവെന്ന് പ്രതാപൻ ആരോപിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ റോഡ് നിർമ്മാണത്തിൽ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെയാണ് സമരമെന്ന് ഡി.സി.സി പ്രസിഡന്റു കൂടിയായ അദ്ദേഹം പറഞ്ഞു.

മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ജനകീയ കൂട്ടായ്മകൾ, ആംബുലൻസ് ഡ്രൈവർമാർ, വിവിധ ക്ലബുകൾ, ബസ് ഓണേഴ്‌സ് സംഘടനകൾ, ബസ് തൊഴിലാളി സംഘടനകൾ, ഡ്രൈവർ അസോസിയേഷൻ തുടങ്ങിയവർ സമര വഴിയിലിറങ്ങുമ്പോഴും മുഖ്യധാരാ പാർട്ടികൾ കണ്ടില്ലെന്ന് നടിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണം വൈകുന്നതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒഴികെയുളള എല്ലാ സംഘടനകളും രംഗത്തിറങ്ങിയിരുന്നു.