ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ കേരളോത്സവത്തിന് ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കം. നഗരസഭാ ചെയർപേഴ്‌സൻ വി.എസ്. രേവതി പന്ത് തട്ടി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ് ക്യാപ്ടനായ ജനപ്രതിനിധികളുടെ ടീമും നഗരസഭാ രജിസ്ട്രാർ പി.പി. മോഹനൻ ക്യാപ്ടനായ ജീവനക്കാരുടെ ടീമും തമ്മിലുള്ള പ്രദർശന ഫുട്‌ബാൾ മത്സരത്തോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. മത്സരം സമനിലയിൽ അവസാനിച്ചു. വൈസ് ചെയർമാൻ കെ.പി. വിനോദ് അദ്ധ്യക്ഷനായി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം. രതി, നിർമ്മല കേരളൻ, ടി.എസ്. ഷെനിൽ, ഷൈലജ ദേവൻ എന്നിവർ സംസാരിച്ചു.