തൃശൂർ: വ്യാപാരി സമൂഹത്തിനെതിരെ സംസ്ഥാന വാണിജ്യനികുതി വകുപ്പ് കൈക്കൊണ്ടുവരുന്ന നോട്ടീസ് അയക്കൽ നടപടി നിറുത്തിവയ്ക്കണമെന്ന് ബേക്കേഴ്‌സ് ഭവനിൽ ചേർന്ന ബേക്കേഴ്‌സ് അസോസിയേഷന്റെ അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം മുഖ്യമന്ത്രിയോടും ധനകാര്യമന്ത്രിയോടും ആവശ്യപ്പെട്ടു. 29ന് നടക്കുന്ന വ്യാപാരികളുടെ പണിമുടക്കുമായി സഹകരിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോയൽ നൗഷാദ് പ്രമേയം അവതരിപ്പിച്ചു. ഐ.ടി ആൻഡ് ലാ സെക്രട്ടറി ബിജു പ്രേംശങ്കർ, സംസ്ഥാന ഭാരവാഹികളായ കിരൺ എസ്. പാലയ്ക്കൽ, മുഹമ്മദ് ഹൗസിർ, വി.പി അബ്ദുൾ സലീം, ഇ.എസ് ബോസ്, ശിവദാസ് പറവൂർ, റോജിൻ ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.