പാവറട്ടി : മുല്ലശ്ശേരി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം വെന്മേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഡിസംബർ 1, 6, 7 തീയതികളിൽ നടക്കും. വെന്മേനാട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മുല്ലശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് അബു വടക്കേയിൽ അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി എ.ഇ.ഒ: ബീന എം.കെ ആമുഖപ്രസംഗം ചെയ്തു. രക്ഷാധികാരികളായി ടി.എൻ. പ്രതാപൻ എം.പി, മുരളി പെരുനെല്ലി എം.എൽ.എ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, സ്‌കൂൾ മാനേജർ എം.കെ. മുഹമ്മദ്ദ് ഹാജി എന്നിവയും ജനറൽ കൺവീനറായി പ്രിൻസിപ്പൽ വി.എം. കരീം, ജോയന്റ് കൻവീനർമാരായി കെ. അബ്ദുറസാഖ്, ഹുസൈൻ കെ. എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയെ തെരഞ്ഞടുത്തു.