ചേലക്കര: ചേലക്കരയിലെ തൃശൂർ റൈസ് പാർക്ക് വേഗത്തിൽ പൂർത്തീകരിക്കണമെന്ന് കർഷക സംഘം ചേലക്കര ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. 2018ലെ മഹാ പ്രളയത്തിൽ തകർന്ന ചീരക്കുഴി ഡാം പുനർനിർമ്മിക്കാനും, പഴം പച്ചക്കറിക്ക് കോൾഡ് സ്റ്റോറേജ്, തൃശൂർ റൈസ് പാർക്ക് ചേലക്കരയുടെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാനും കർഷക സംഘം ചേലക്കര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എൻ.എസ്. ജയിംസ് അദ്ധ്യക്ഷത വഹിച്ചു, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എ. ബാബു, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ആർ. വർഗീസ്, പി.വി. രവീന്ദ്രൻ, ടി.കെ. സുലേഖ, എൻ.എം. സത്യൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. നന്ദകുമാർ (സെക്രട്ടറി) എൻ.എസ്. ജയിംസ് (പ്രസിഡന്റ്), കെ.പി. ഉമാശങ്കർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സി.പി.എം ചേലക്കര ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു.