തോളൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് തോളൂർ സാമൂഹിക കേന്ദ്രത്തിൽ ദന്ത പരിശോധനാ കേന്ദ്രം അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. കുരിയാക്കോസ് അദ്ധ്യക്ഷനായി. ഡെന്റൽ മെഡിക്കൽ കോളേജിന്റെ സഹായത്തോടെയാണ് ഈ സംരഭം ആരംഭിച്ചിരിക്കുന്നത്. തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് രാധ രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമ ഹരി, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഡ്വ. ലൈജു സി. എടക്കളത്തൂർ, ഗവ. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. സുധ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയലക്ഷ്മി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. സന്തോഷ്, തോളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് മണാളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വനജ റാഫി, മുൻസിപ്പൽ കൗൺസിലർ രജനി ബിജു, തോളൂർ പി.എച്ച്.സി സൂപ്രണ്ട് ഡോ. മനോജ് വർഗീസ്, സെക്രട്ടറി ഇൻ ചാർജ്ജ് ഷോബിച്ചൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് ചിറമ്മേൽ, സി.വി. ഡേവീസ്, പ്രിയ സുനിൽ, ഹെൽത്ത് സൂപ്രവൈസർ പി.ജെ തോമസ്സ്, എച്ച്.എം.സി അംഗങ്ങളായ സി.കെ. ലോറൻസ്, കെ.പി. രവീന്ദ്രൻ, കെ.വി. നന്ദകുമാർ, സി.കെ. ഫ്രാൻസിസ്, ടി. ഹരിനാരായണൻ, കെ.കെ. ഫ്രാൻസീസ്, പി.കെ. ഗോപിനാഥ്, കെ.ജി. പോൾസൺ എന്നിവർ സംസാരിച്ചു.