വാടാനപ്പിള്ളി: ചേറ്റുവായിൽ നാലുവയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. പാടൂർ സ്വദേശി മമ്മസ്രായില്ലത്ത് ഷിഹാബ്-ഷംസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഫിസാൻ (4) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. ചുള്ളിപ്പടി പടിഞ്ഞാറുള്ള ഉമ്മയുടെ വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കെ അടുത്തുള്ള തോട്ടിൽ വീഴുകയായിരുന്നു. ഖബറടക്കം നടത്തി.