തൃശൂർ: കേരളത്തിൽ ദളിത് കൊലപാതക കേസുകൾ അട്ടിമറിക്കപ്പെടുന്നതായി ബി.ജെ.പി പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. ഇടതുപക്ഷ പാർട്ടിക്കാർ പ്രതികളായ ദളിത് കൊലപാതക കേസുകൾ സർക്കാർ ഒത്താശയോടെ പൊലീസുമായി ചേർന്ന് അട്ടിമറിക്കപ്പെടുകയാണ്. വാളയാർ അട്ടപ്പള്ളത്ത് നടന്ന പെൺകുട്ടികളുടെ കേസ് അട്ടിമറിച്ചത് ഉദാഹരണമാണ്. കേരളത്തിന്റെ സാമൂഹിക മനസാക്ഷിയെ ഞെട്ടിച്ച വാളയാർ സംഭവത്തിൽ കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനം ലജ്ജാകരമാണ്. പട്ടികജാതി മോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.കെ. ബാബു അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സർജു തൊയ്ക്കാവ്, എം.എസ്. വാസു, വി.സി. ഷാജു, ബിജു ചെമ്മണ്ണൂർ എന്നിവർ പ്രസംഗിച്ചു. വാളയാർ കേസ് പുനരന്വേഷണം നടത്തുക, കേസ് അട്ടിമറിച്ച ഗൂഢാലോചനയ്ക്കെതിരെ നാളെ ഡി.ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും പട്ടികജാതി മോർച്ച ജില്ല പ്രസിഡന്റ് പി.കെ. ബാബു അറിയിച്ചു.