കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിലെ സേവനങ്ങൾ സംബന്ധിച്ച് വിവരണമുള്ള ഡിജിറ്റൽ ബോർഡ് ആശുപത്രി കവാടത്തിൽ സ്ഥാപിച്ചു. കൊട്ടിക്കൽ ഈഴവ സേവ സമിതിയുടെയും കൊട്ടിക്കൽ ശ്രീ ഭഗവതി ലോട്ടറി ഏജൻസിയുടെയും സ്പോൺസർഷിപ്പിലാണ് ബോർഡ് സ്ഥാപിച്ചത്. ആശുപത്രിയിലെ രോഗികൾക്കുള്ള ഞായറാഴ്ചകളിലെ ഉച്ചഭക്ഷണം തയ്യാറാക്കി, വർഷങ്ങളായി നൽകി വരുന്നതിനൊപ്പം വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഉറപ്പാക്കാൻ സാമ്പത്തിക സഹായം നൽകിയും ഈ സംരംഭങ്ങൾ ആശുപത്രിക്ക് തുണയേകി വരുന്നുണ്ട്. ഡിജിറ്റൽ ബോർഡ് ആശുപത്രി സൂപ്രണ്ട് ടി.വി. റോഷ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് സദാനന്ദൻ കുഴിക്കാട്ട്, സെക്രട്ടറി സുനിൽ ചേപ്പുള്ളി, ട്രഷറർ മിനി രാജു പനപറമ്പിൽ, രമ ഓട്ടറാട്ട്. സദാനന്ദൻ പാലക്കപ്പറമ്പിൽ, മിഥുൻ കരിനാട്ട്, ഹരികൃഷ്ണൻ, മണിലാൽ പണിക്കശ്ശേരി എന്നിവർ സംബന്ധിച്ചു.