കൊടുങ്ങല്ലൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കെ നടയിൽ മണ്ഡല മകരവിളക്ക് കാലത്ത് പ്രവർത്തിപ്പിക്കുന്ന അയ്യപ്പഭക്ത വിശ്രമകേന്ദ്രം നടത്തിപ്പിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.

വിശ്രമകേന്ദ്രം നടത്തിപ്പിന്റെ 29-ാം സംരംഭം വിജയമാക്കുന്നതിന് സി.കെ.നാരായണൻകുട്ടി ശാന്തി, ഡോ. ലക്ഷ്മീകുമാരി, (രക്ഷാധികാരികൾ), വി.പി. കല്യാൺറാം (ചെയർമാൻ) അശോകൻ അടിമാറി, രണദീപൻ മാസ്റ്റർ (വൈസ് ചെയർമാൻമാർ), സന്തോഷ് ശാന്തി ശാസ്താവിടം (ജനറൽ കൺവീനർ), പി. ദിലീപ് ഖാദി (വ്യവസ്ഥ പ്രമുഖ് ) അഡ്വ. പി.എച്ച്. മഹേഷ്, രജ്ഞിത് പണിക്കർ (ജോ. കൺവീനർമാർ), ശങ്കരനാരായണൻ (ട്രഷറർ) എന്നിവരടങ്ങിയ സമിതിക്ക് യോഗം രൂപം നൽകി. സബ് കമ്മിറ്റികൾ ഉൾപ്പെടെ 101 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.

താലൂക്ക് പ്രസിഡന്റ് എ.പി. വേണുഗോപാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ യുവപ്രമുഖ് ജീവൻ നാലുമാക്കൽ, മാതൃസമിതി അദ്ധ്യക്ഷ ഡോ. ആശാലത, ഷീല താരാനാഥ്, ദിലീപ് ബാല ഗണേശ്വരപുരം, കെ.ബി. രാജേഷ് എന്നിവർ സംസാരിച്ചു. ഈ വർഷവും കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം വഴി ശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടകർക്ക് വിരിവച്ച് വിശ്രമിക്കുന്നതിനും വൈകീട്ട് അന്നദാനവും, ദാഹജലം, വൈദ്യസഹായം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കുന്നതിന് യോഗം തീരുമാനിച്ചു.