തൃശൂർ : കുതിരാൻ കുരുക്കഴിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എസ്. ഷാനവാസ് ഇന്നലെ രാത്രി കുിരാനിലെത്തി. രാത്രി എട്ട് മണിയോടെയാണ് കളക്ടർ എത്തിയത്. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തേണ്ട കാര്യങ്ങൾ കളക്ടർ എൻ.എച്ച് അധികൃതരുമായി ചർച്ച നടത്തി. മഴയില്ലെങ്കിൽ ഇന്ന് തന്നെ പണികൾ ആരംഭിക്കുമെന്ന് എൻ.എച്ച് അധികൃതർ കളക്ടറെ അറിയിച്ചു. ഇതിനിടെ ഇന്നലെ കോൺഗ്രസ് പാണഞ്ചേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. രമ്യ ഹരിദാസ് എം.പി, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.സി. അഭിലാഷ്, എം.പി. വിൻസെന്റ് എന്നിവർ സംസാരിച്ചു.