kkmasduputty
പള്ളി പെരുന്നാള്‍

കുന്നംകുളം: അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി പെരുന്നാൾ വർണ്ണാഭമായി. രാവിലെ എട്ടിന് മുന്നിന്മേൽ കുർബ്ബാനയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഉച്ചയോടെ വിവിധ ദേശങ്ങളിലെ ആഘോഷങ്ങളും, 50 ഓളം ആഘോഷ കമ്മിറ്റികളുടെ മേളങ്ങൾ ഗജവീരൻമാരുടെ അകമ്പടിയോടെ പള്ളിയിലെത്തി. മുത്തുക്കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന പ്രദക്ഷിണവും ഉണ്ടായി. പെരുന്നാൾ ശുശ്രൂഷകൾക്ക് സഭയുടെ പരമാദ്ധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കബാവ മുഖ്യകാർമികത്വം വഹിച്ചു.