കൊടുങ്ങല്ലൂർ: സംവരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ മുഴവൻ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്നും സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നാളിതുവരെയുണ്ടായ സംവരണ നഷ്ടത്തിന് പരിഹാരമുറപ്പാക്കണമെന്നും
സ്വജന സമുദായസഭ കൊടുങ്ങല്ലൂർ യൂണിയന്റെ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.ജി ബാലന്റെ അദ്ധ്യക്ഷതയിൽ വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഡോ. വർണ്ണ ഉൾപ്പടെയുള്ളവരെ ആദരിച്ചു. പി.ജി സുഗുണ പ്രസാദ്, യൂണിയൻ സെക്രട്ടറി എ.ഐ രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ നളിനാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. സഭ മുകുന്ദപുരം യൂണിയൻ സെക്രട്ടറി ഷൈൻമാസ്റ്ററുടെയും ഭാര്യ ബിന്ദുവിന്റെയും അകാലനിര്യാണത്തിൽ യോഗം അനുശോചിച്ചു..