അന്തിക്കാട്: കാരമുക്ക് സർവീസ് സഹകരണ ബാങ്കിന്റെ മുറ്റത്തെ മുല്ല ഒരു ലഘു ഗ്രാമീണ വായ്പാ പദ്ധതി മണലുർ എം.എൽ.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ഐ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ധർമൻ പറത്താട്ടിൽ, സിന്ധു ശിവദാസ് , ജോൺസൺ, ജിസ സോണി, വർഗ്ഗീസ് പി.ടി. എന്നിവർ പ്രസംഗിച്ചു.