valapad-upajilla

വലപ്പാട് ഉപജില്ലാ കലോത്സവം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പള്ളി: തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വലപ്പാട് ഉപജില്ലാ കലോത്സവം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ അദ്ധ്യാപികാ ഗായക സംഘത്തിന്റെ അവതരണഗാനത്തിനും , കമലാനെഹ്റു ഹൈസ്കൂളിന്റെ സ്വാഗത നൃത്തത്തിനു ശേഷമാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.

ടി.എൻ പ്രതാപൻ ആദ്യ തിരി തെളിയിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. സംഘാടക സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ ഷിജിത്ത് വടുക്കുംഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് എ.ഇ.ഒ ടി.ഡി. അനിതകുമാരി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ. സുഭാഷിണി, സിനിമാ താരങ്ങളായ ഇ.എ രാജേന്ദ്രൻ, സന്ധ്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എൻ. ജ്യോതിലാൽ, പി.വിനു, പി.ഐ. സജിത, വി.എ. ബാബു, കെ.എസ്. ദീപൻ, കെ.വി. സദാനന്ദൻ, ബി.പി.ഒ വി.കല എന്നിവർ പ്രസംഗിച്ചു. മികച്ച മുഖചിത്രം തയ്യാറാക്കിയ ദേവിക നന്ദനയ്ക്കും കലോത്സവ ലോഗോ തയ്യാറാക്കിയ സനൂപ് സുരേഷിനും ഉപഹാരങ്ങൾ നൽകി.