death-photo

പുതുക്കാട്: ദേശീയപാത കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ സ്‌കൂട്ടർ ബസിലിടിച്ച് സ്‌കൂട്ടർ ഓടിച്ചിരുന്ന കൊടകര വട്ടേക്കാട് നടുവത്ത് ബാബുവിന്റെ മകൻ സബിനാണ് (34) മരിച്ചത്. സ്‌കൂട്ടറിന് പിറകിൽ യാത്ര ചെയ്തിരുന്ന മറ്റത്തൂർകുന്ന് സ്വദേശി നിശാന്തിന് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം.

അപകടത്തിൽപെട്ട സ്‌കൂട്ടർ കൊടകര ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടം നടന്ന ഉടനെ പുതുക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസിൽ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സബിനെ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ. എറെക്കാലമായി ഗൾഫിലായിരുന്ന സബിൻ എറണാകുളത്ത് ക്രെയിൻ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: സതി. സഹോദരങ്ങൾ: ജിബിൻ, സബിത.