തൃശൂർ: ആറ് ദിവസം തുടർച്ചയായി പുല്ലാങ്കുഴലൂതി ഗിന്നസ് റെക്കാഡ് തിരുത്താനുള്ള ഉദ്യമവുമായി ഗിന്നസ് മുരളിനാരായണൻ. മാനവ സൗഹാർദ്ദത്തിനും ലോക സമാധാനത്തിനുമായാണ് 108 മണിക്കൂർ പുല്ലാങ്കുഴൽ വായിക്കുന്നത്. ഡിസംബർ 22 മുതൽ 27 വരെയാണ് പുല്ലാങ്കുഴൽ വാദനം. നേരത്തെ 2017ൽ 27 മണിക്കൂർ തുടർച്ചയായി പുല്ലാങ്കുഴൽ വായിച്ചാണ് ഗിന്നസിൽ ഇടം നേടിയത്. ലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനവികതയും സാഹോദര്യവും പുനഃസ്ഥാപിക്കാനും നവകേരള നിർമ്മിതിക്ക് ഒരു കൈത്താങ്ങാകാനും ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് മുരളീധരൻ പറഞ്ഞു. സംവിധായകൻ പ്രിയനന്ദനൻ, പ്രോഗ്രാം കൺവീനർ സുഭാഷിതൻ, ജനറൽ കൺവീനർ സുമ, ചന്ദ്രശേഖരൻ ഏങ്ങണ്ടിയൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു...