വടക്കാഞ്ചേരി: കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ പമ്പു ഹൗസുകളുടെ ശോചനീയവസ്ഥ ഉടൻ പരിഹരിക്കണമെന്ന് കേരള വാട്ടർ അതോററ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വടക്കാഞ്ചേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എസ്. ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. റോബിൻ പി. ജോൺ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് കെ.എം. മൊയ്തു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: റോബിൻ പി. ജോൺ (പ്രസിഡന്റ്), പി.എം. സുലൈമാൻ (വൈസ് പ്രസിഡന്റ്), പി.എസ്. മുകുന്ദൻ (സെക്രട്ടറി), എ.എസ്. സുഖദേവ് (ജോയിന്റ് സെക്രട്ടറി), ലിബിൻ ഐസ് ലിൻ (ട്രഷറർ).