പാവറട്ടി: പെരുവല്ലൂർ കെ.എസ്. നായർ റോഡ് പൊതുജനത്തിന് തുറന്ന് കൊടുത്തു. മുല്ലശ്ശേരി പഞ്ചായത്ത് 2018- 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4.50 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിംഗ് ഉൾപ്പെടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തത്. 300 മീറ്റർ നീളമുള്ള ഈ റോഡ് 25 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി റോഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ വി.കെ. രവീന്ദ്രൻ, ഇന്ദുലേഖ ബാജി, മിനി മോഹൻദാസ്, പി.കെ. രാജൻ, കെ.ആർ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.