പാവറട്ടി: പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറായി നിയമിതനായ ഡോ. സി.എൽ. ജോഷിക്ക് വിദ്യാലയത്തിൽ സമുചിതമായ സ്വീകരണം നൽകി. മാനേജർ ഫാ. ജോസ് ചിറ്റിലപ്പിള്ളി ഉപഹാരം നൽകി അനുമോദിച്ചു. പ്രധാന അദ്ധ്യാപകൻ വി.എസ്. സെബി, ഫാ. ജോഷി കണ്ണൂക്കാടൻ, വി.ആർ. ജോയ്, ജോ ഇമ്മാനുവേൽ തുടങ്ങിയവർ സംസാരിച്ചു.